George Peter

എനിക്കൊത്താശ വരും പര്‍വ്വതം

എനിക്കൊത്താശ വരും പര്‍വ്വതം
കര്‍ത്താവേ നീ മാത്രമെന്നാളുമേ

ആകാശ ഭൂമികള്‍ക്കെല്ലാം
ആദി ഹേതുവതായവന്‍ നീയെ
ആശ്രയം നിന്നില്‍ ആയതു മുതലെന്‍
ആധികള്‍ അകന്നു പരാ .. ആ ആ ആ ..

എന്‍ കണ്കള്‍ ഉയത്തി ഞാന്‍ നോക്കും
എന്‍ കര്‍ത്താവേ നിന്‍ ദയക്കായ്‌
എണ്ണിയാല്‍ തീരാ നന്മകള്‍ തന്നു
എന്നെ അനുഗ്രഹിക്കും .. ആ ആ ആ …

എന്‍ ദേഹം മണ്ണില്‍ മറഞ്ഞാലും
ഞാന്‍ ജീവനോടിരുന്നാലും
നീ വരും നാളില്‍ നിന്നോടണഞ്ഞു
ആനന്ദിച്ചാര്‍ത്തിടും ഞാന്‍

രചന: ജോര്‍ജ് പീറ്റര്‍

The Latest

To Top