എനിക്കിനി ജീവന് ക്രിസ്തുവത്രേ
മരിക്കിലുമെനിക്കതു ലാഭമത്രേ..
മരിക്കിലുമെനിക്കതു ലാഭമത്രേ..
മനമേ യേശു മതി
ദിനവും തന് ചരണം ഗതി
പലവിധ ശോധന നേരിടുകില്‍
ഇനി മലപോള് തിര നിര ഉയര്ന്നിടുകില്
കലങ്ങുകയില്ല ഞാന്‍ അവനരികില്‍
അലകലെന് മീതെ വന്നിടുകില്‍
ഇരിക്കുകില്‍ തന് വയലില്‍ പരിശ്രമിക്കും
ഞാന്‍ മരിക്കുകില്‍ തന്നരികില്‍ വിശ്രമിക്കും
ഒരിക്കലുമൊന്നിലും ഭാരമില്ലാ –
തിരിക്കുമെന്‍ ഭാഗ്യത്തിനിണയില്ല