Sibi Philip

എനിക്കായൊരുത്തമ സമ്പത്ത്

എനിക്കായൊരുത്തമ സമ്പത്ത്
സ്വര്‍ഗ്ഗ രാജ്യത്തില്‍ ഒരുക്കുന്നതല്‍
ഇനി ലോകത്തെ സ്നേഹിച്ചിടുവാന്‍
ഒരു കാലത്തും പോകയില്ല ഞാന്‍

എന്റെ ആയുസിന്‍ ദിനമൊക്കെയും
നിന്നെ മാത്രം ഞാനിനി സേവിക്കും
എന്റെ പ്രാണനായകനേശുവേ
നിന്റെ സ്നേഹം നീ എനിക്കേകിടണേ..

എന്റെ ദേഹവും തിരു ആലയമായ്
നിന്റെ ആത്മാവേ എനിക്കേകിയതാല്‍
തിരു നാമത്തിന്‍ മഹത്വത്തിനായ്
ഇനി ജീവിപ്പാന്‍ കൃപ നല്‍കുക

പ്രിയന്‍ തേജസില്‍ വെളിപ്പെടും നാളില്‍
ഞാനും തേജസിന്‍ മുപില്‍ നില്‍ക്കുവാന്‍
എന്റെ ദേഹം ദേഹി ആത്മാവും
സംപൂര്‍ണമായ് സമര്‍പ്പിക്കുന്നെ..

ആലാപനം: സിബി

The Latest

To Top