E I Jacob

എത്ര നല്ല മിത്രം യേശു ഖേദ ഭാരം വഹിപ്പാന്‍

എത്ര നല്ല മിത്രം യേശു ഖേദ ഭാരം വഹിപ്പാന്‍
എത്ര സ്വാതന്ത്ര്യം നമുക്കു സര്‍വ്വം ബോധിപ്പിക്കുവാന്‍
നഷ്ടമാക്കി സമാധാനം ഭാരം ചുമന്നെത്ര നാള്‍
യേശുവോട്‌ പറയായ്ക മൂലമത്രേ സര്‍വ്വവും

ശോധനകള്‍ നമുക്കുണ്ടോ? ക്ലേശം ഏതിലെങ്കിലും
ലേശവും നിരാശ വേണ്ട യേശുവോട്‌ പറയാം
കഷ്ടതയില്‍ പങ്കു കൊള്ളും ശ്രേഷ്ഠ മിത്രം യേശുവാം
നമ്മെ മുറ്റും അറിയുന്ന തന്നെ അറിയിക്ക നാം

ഭാരം മൂലം ഞെരുങ്ങുന്നോ? ക്ഷീണം വര്‍ദ്ധിക്കുന്നുവോ?
യേശു അല്ലയോ സങ്കേതം തന്നില്‍ സര്‍വ്വം വച്ചിടാം
സ് നേഹിതന്മാര്‍ ഹസിക്കുന്നോ? യേശുവോട്‌ പറക
തന്റെ ഉള്ളം കൈയ്യില്‍ നമ്മെ പാലിച്ചാശ്വസിപ്പിക്കും

രചന: ഇ. ഐ. ജേക്കബ്‌
ആലാപനം: ജെസ്സി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

The Latest

To Top