Anitha Jessy Johnson

ഉലയില്‍ ഉരുക്കി കാച്ചിയ പൊന്നു പോല്‍

ഉലയില്‍ ഉരുക്കി കാച്ചിയ പൊന്നു പോല്‍

വിലയുള്ളതാക്കിയെന്‍ ജീവിതം  
ഉലകിതിലിനിയുമെന്‍ വിരളമാം നാളുകള്‍ 
പരനുടെ ഹിതമതുപോല്‍ വരണേ
ഉടയവന്‍ കൈയിലെ കളിമണ്ണിനാലെ
ഉടച്ചുമെനെഞ്ഞൊരു പാത്രമായ് ഞാന്‍ 
വെടിപ്പുള്ള കൈകളും നിര്‍മലഹൃദയവും 
അടിയനിലെന്നുമുണ്ടാകേണമേ 
അധികം ഫലത്തിനായ് ചെത്തിയൊരുക്കിയ
മലര്‍വാടി തന്നിലെ പ്രിയ തരു ഞാന്‍ 
മധുരം പൊഴിക്കുന്ന മണിവീണക്കമ്പിപോല്‍ 
സ്തുതിപാടുവാനിട നല്‍കേണമേ

രചന: അനിത ജെസ്സി ജോണ്‍സന്‍ 

ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍
Share/Bookmark

Most Popular

To Top