ഉയര്‍ത്തിടും ഞാന്‍ എന്റെ കണ്‍കള്‍ തുണയരുളും വന്‍ ഗിരിയില്‍
എന്‍ സഹായം വാനം ഭൂമി അഖിലം വാഴും യഹോവയില്‍
യിസ്രായേലിന്‍ കാവല്‍ക്കാരന്‍ നിദ്രാഭാരം തൂങ്ങുന്നില്ല
യാഹോവയെന്‍ പാലകന്‍ താന്‍ ഇല്ലെനിക്ക് ഖേദമൊട്ടും
ശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു
നീതിയിന്‍ സത്പാതകളില്‍ നിത്യവും നടത്തിടുന്നു
ശോഭയേറും സ്വര്‍പ്പുരിയിന്‍ തീരമതില്‍ ചേര്‍ത്തിടുന്നു
ശോഭിത പുരത്തിന്‍ വാതില്‍ എന്‍ മുന്‍പില്‍ ഞാന്‍ കണ്ടിടുന്നു
വാനസേന ഗാനം പാടി വാണിടുന്ന സ്വര്‍ഗ്ഗ സിയോന്‍
ധ്യാനിച്ചിടും നേരമെന്റെ മാനസം മോദിച്ചിടുന്നു
ആലാപനം: ജിജി സാം