ഉന്നതന്‍ ശ്രീയേശു മാത്രം എന്നും വന്ദിതന്‍ സ്തുതിക്ക് പാത്രം
എണ്ണമറ്റ മനു ഗോത്രം വിണ്ണില്‍ ചേര്‍ന്നു പാടും സ്‌തോത്രം
ഓ! രക്ഷിതരാം ദൈവ ജനമേ
നമ്മള്‍ രക്ഷയുടെ പത്രമെടുത്ത്
ദിവ്യ രക്ഷകനേശുവിനെ
എക്ഷണവും പാടി സ്തുതിക്കാം
ജീവന്‍ തന്ന സ് നേഹിതനായ് സര്‍വ്വ ശ്രേഷ്ടനാം പുരോഹിതനായ്
ജീവനായകന്‍ നമുക്കായ് ജീവിക്കുന്നത്യുന്നതന്നായ്
നിത്യജീവ ജലപാനം യേശു ക്രിസ്തു നാഥന്‍ തന്ന ദാനം
ദിവ്യനാമ സ്തുതിഗാനം നമ്മള്‍ നാവില്‍ നിറയേണം
സ്തുതികള്‍ നടുവില്‍ വാഴും തന്റെ അരികളിന്‍ തല താഴും
പാപികള്‍ എല്ലാരും കേഴും പാദമതില്‍ വന്നു വീഴും
രചന: എം. ഇ. ചെറിയാന്‍