ഉണരുക തോഴാ യേശു വന്നിടാറായ്

ഉണരുക തോഴാ യേശു വന്നിടാറായ്
ഉന്നതത്തില്‍ ദൂതന്മാര്‍ കാഹളം ധ്വനിക്കാറായ്

യേശു വന്നിടും യേശു വന്നിടും
യേശു വന്നിടും യേശു വന്നിടും

മണ്‍മയമാം ദേഹം വിണ്‍മയമായ് മാറ്റാന്‍
മണ്ണും വിണ്ണും ചമച്ചോന്‍ മന്നിതില്‍ വരുമേ
കണ്ണുനീര്‍ മായ്ക്കും കാന്തന്‍ കരത്താല്‍

വാണിടും ശുദ്ധന്മാര്‍ കര്‍ത്തനിന്‍ സവിധേ
വാഴ്ത്തിടും തന്‍ നാമം നിത്യത മുഴുവന്‍
വന്നിടാറായി പുത്തന്‍ പ്രഭാതം

രചന: പി. എം. ജോസഫ്‌
ആലാപനം: ലേഖ
പശ്ചാത്തല സംഗീതം: അഫ്സല്‍

Scroll to Top