Binoy Chacko

ഈ മരുയാത്ര തീര്‍ന്നങ്ങു നിന്നരികില്‍

ഈ മരുയാത്ര തീര്‍ന്നങ്ങു നിന്നരികില്‍
വന്നു ചേരാന്‍ ആശയെന്നില്‍ ഏറിടുന്നു പരാ

യോഗ്യമല്ലീയുലകം
നിന്‍ ദാസര്‍ക്ക്‌ മല്‍പ്രിയനേ
വന്നു വേഗം നിന്‍ ജനത്തിന്‍
കണ്ണുനീര്‍ തുടച്ചിടണേ

എനിക്ക് നീ ഒരുക്കിടുന്ന
സ്വര്‍ഗ്ഗഭാഗ്യങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
അല്‍പകാലം ഇന്നെനിക്കുള്ള
ക്ലേശങ്ങള്‍ സാരമില്ല

ജീവിതനാള്‍കളെല്ലാം
തിരു രാജ്യത്തിന്‍ വേല ചെയ്തു
നിന്നരികില്‍ ഞാനൊരിക്കല്‍
വന്നങ്ങു ചേര്‍ന്നിടുമേ

രചന: തോമസ്‌കുട്ടി കെ. ഐ
ആലാപനം: ബിനോയ്‌ ചാക്കോ, വിമ്മി
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌
Share/Bookmark

Most Popular

To Top