Uncategorized

ഈ മരുയാത്രയതില്‍ നിന്നെ തനിയെ വിടുകയില്ല

ഈ മരുയാത്രയതില്‍ നിന്നെ തനിയെ വിടുകയില്ല
ഭാരങ്ങള്‍ എറിടുമ്പോള്‍ കൂടെ വരും സഖിയായ്‌
ഉള്ളം കലങ്ങിടുമ്പോള്‍ തള്ളയാം യേശു നാഥന്‍
ഉള്ളം കരങ്ങളിനാല്‍ മെല്ലെ തഴുകിടുന്നു

യാത്ര ഇനി എത്രയോ കാലുകള്‍ ഇടറിടുന്നു
താമസമോ പ്രിയനേ കാഹളം കേട്ടിടുവാന്‍
രാത്രിയിന്‍ യാമങ്ങളില്‍ കണ്കള്‍ നനഞ്ഞിടുമ്പോള്‍
എന്തിന് കരയുന്നെന്നു ചോദിപ്പാന്‍ യേശു മാത്രം

ഓടി ഞാന്‍ ദൂരമേറെ തേടി ഞാന്‍ സ് നേഹമേറെ
നേടിയതോ നശ്വരം ബന്ധമോ ബന്ധനങ്ങള്‍
ഞാന്‍ പരദേശിയല്ലേ സ്വന്തമായ് ഒന്നുമില്ല
ഓടുന്നു ലാക്കിലേക്ക് പാടുകള്‍ ഏറ്റവനായ്

The Latest

To Top