Charles John

ഈ ധരിത്രിയില്‍ എന്നെ പരിപാലിപ്പാന്‍

ഈ ധരിത്രിയില്‍ എന്നെ പരിപാലിപ്പാന്‍
പരന്‍ അരികിലുണ്ടെന്നും പിരിഞ്ഞിടാതെ

എന്‍ ബലവും അവലംബവും താന്‍
സങ്കേതവും എന്റെ കോട്ടയുമേ
ആകയാല്‍ ഞാന്‍ ധൈര്യമോടെ
ഹാ എന്നും പാര്‍ക്കുന്നവന്‍ മറവില്‍

താവക പാലനം ഈ ഉലകില്‍
രാവിലും പകലിലും നല്കിയെന്നെ
കാവല്‍ ചെയ്തു കാക്കും മരു –
പ്രവാസം തീരുന്നതു വരെയും

ക്രൂശിലോളം എന്നെ സ് നേഹിച്ചതാല്‍
നിത്യതയില്‍ ചെന്നു ചേരുവോളം
തന്റെ സ് നേഹം എന്നിലെന്നും
കുറഞ്ഞിടാതെ തുടര്‍ന്നിടുമേ

ദൈവിക ചിന്തകളാലെ ഹൃദി
മോദമിയന്നു നിരാമായനായ്
ഹാലേലൂയ പാടി നിത്യം
പ്രത്യാശയോടെ വസിച്ചിടും ഞാന്‍

രചന: ചാള്‍സ് ജോണ്‍

Most Popular

To Top