ഈ ഗേഹം വിട്ടു പോകിലും
ഈ ദേഹം കെട്ടു പോകിലും
കര്‍ത്തന്‍ കാഹള നാദത്തില്‍
ഒത്തു ചേര്‍ന്നിടും നാമിനി
വിന്‍ ദേഹം പൂകിടുമന്നു
വിണ്‍ ദേഹം എകിടുമന്നു
കൂട്ടുകാര്‍ പിരിഞ്ഞിടും
വീട്ടുകാര്‍ കരഞ്ഞിടും
വേണ്ടാ ദു:ഖം തെല്ലുമേ
ഉണ്ട് പ്രത്യാശയിന്‍ ദിനം
കഷ്ടം ദു:ഖം മരണവും
മാറി പോയിടുമന്ന്
കോടാ കോടി ശുദ്ധരായ്
പ്രിയന്‍ കൂടെ വാഴുവാന്‍
രചന: കെ. വി. ഐസക്
ആലാപനം: വിമ്മി & ടീം
പശ്ചാത്തല സംഗീതം: പോള്‍