Benoy Armstrong Jaison

ഇഹത്തിലെ ജീവിതത്തിലൊരാശയുണ്ടെങ്കില്‍

ഇഹത്തിലെ ജീവിതത്തിലൊരാശയുണ്ടെങ്കില്‍
അതെന്‍ യേശു മാത്രമെ അതെന്‍ യേശു മാത്രമെ

കാലം സമ്പൂര്‍ണമാകുമ്പോള്‍ തന്‍ ദൂത സേനയുമായി
എന്‍ പ്രാണ നാഥനെ ഞാന്‍ കണ്ടിടും നേരം
വേഗം പോയിടും കൂടെ എന്നെ ചേര്‍ത്തിടും താതന്‍

ഒരുനാള്‍ വന്നിടുമെന്റെ പ്രിയന്‍
ആ ദിനം ഞാനിന്നോര്‍ക്കുന്നു
അന്ന് മാറോടു ചേര്‍ക്കുമെന്‍ യേശു നാഥന്‍
എന്നെ സ് നേഹമായ്‌ എന്നെ സ് നേഹ മായ്‌
എനിക്കായ്‌ ഒരുക്കിയൊരു വീട്ടില്‍
എന്‍ പിതാവിന്‍ ചാരെ
എന്നെ ചേര്‍ക്കാനായ്‌ ഓ.. എന്നെ ചേര്‍ക്കാനായ്‌

ഈ ലോകേ ഞാനെന്റെ വേലതികച്ചു
യജമാനന്‍ തന്നുടെ മൊഴികള്‍ നിനച്ചു
പാര്‍ത്തിടുമെന്നാലോ എന്റെ പ്രിയന്‍
നടത്തിടുമെന്നെ തന്‍ വന്‍ കൃപയാല്‍
പ്രതിഫലം വാങ്ങുവാനായി
എന്‍ കര്‍ത്തന്‍ പാര്‍ത്തിടും സ്വര്‍ഗേ
പോകും നാള്‍ ആഗതമായി – വാണിടും ഞാനും
എന്‍ യേശുവിന്‍ കൂടെ ഹാ എന്താനന്ദമേ

രചന, സംഗീതം: ബിനോയ്‌ ആംസ്ട്രോഗ് ജെയ്സണ്‍
ആലാപനം: ജോസ് സാഗര്‍
പശ്ചാത്തല സംഗീതം: ജോസ് ബാപ്പയ്യ

Most Popular

To Top