Maramon Convention

ഇന്നോളമെന്നെ നടത്തിയ നാഥാ

ഇന്നോളമെന്നെ നടത്തിയ നാഥാ
തിരു കൃപ എന്നും എനിക്ക് മതി

കണ്ണ് കണ്ടിട്ടില്ലാത്ത ചെവി കേട്ടിട്ടില്ലാത്ത
മനുഷ്യ ഹൃദയങ്ങള്‍ക്കതീതമായ
വഴികളില്‍ നടത്തുന്ന നാഥാ
തിരു കൃപ മാത്രം എനിക്ക് മതി
നല്‍ വഴികളില്‍ നടത്തിയ നാഥാ
തിരുകൃപ മാത്രം എനിക്ക് മതി

പ്രതികൂലക്കാറ്റുകള്‍ ഉയര്‍ന്നിടുമ്പോള്‍
ജീവിത നൌക ഉലഞ്ഞിടാതെ
അചഞ്ചല വിശ്വാസം നല്കിടണേ നിന്‍
കൃപയിന്‍ കരുണയാല്‍ കാത്തിടണേ

നയന മോഹങ്ങള്‍ ത്യജിച്ചിടുവാന്‍
വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍
വേദ പ്രമാണത്തെ നല്കിടണേ നിന്‍
കൃപയിന്‍ കരുണയാല്‍ കാത്തിടണേ

ആലാപനം: മാരാമണ്‍ കണ്‍വന്‍ഷന്‍ ക്വയര്‍

Most Popular

To Top