Kuttiyachan

ഇന്നയോളം തുണച്ചോനെ

ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക
ഇഹ ദു:ഖ രക്ഷയും നീ ഈ എന്‍ നിത്യ ഗൃഹം

നിന്‍ സിംഹാസന നിഴലില്‍ നിന്‍ ശുദ്ധര്‍ പാര്‍ക്കുന്നു
നിന്‍ ഭുജം മതിയവര്‍ക്ക് നിര്‍ഭയം വസിപ്പാന്‍

പര്‍വതങ്ങള്‍ നടും മുന്‍പേ പണ്ടു ഭൂമിയെക്കാള്‍
പരനെ നീ അനാടിയായ്‌ പര്‍ക്കുന്നല്ലോ സദാ

ആയിരം വര്‍ഷം നിനക്കു ആകുന്നിന്നലെ പോല്‍
ആദിത്യോദയം മുന്‍പിലെ അല്പ യാമം പോലെ

നിത്യനദി പോലെ കാലം നിത്യം തന്‍ മക്കളെ
നിത്യത്വം പൂകിപ്പിക്കുന്നു നിദ്ര പോലെയത്രെ

ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക
ഇഹം വിട്ടു പിരിയുമ്പോള്‍ ഈ എന്‍ നിത്യ ഗൃഹം

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

കുട്ടിയച്ചന്‍ നിര്‍മ്മിച്ച “ഇമ്മോര്‍ട്ടല്‍ ഹൈംസ്” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്

ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

Most Popular

To Top