Paulson Stephen

ഇത്ര നല്‍ രക്ഷകാ യേശുവേ

ഇത്ര നല്‍ രക്ഷകാ യേശുവേ
ഇത്രമാം സ് നേഹം നീ തന്നതാല്‍
എന്ത് ഞാന്‍ നല്‍കിടും തുല്യമായ്
ഏഴയെ നിന്‍ മുന്‍പില്‍ യാഗമായ്‌

ലോകത്തില്‍ നിന്ദകള്‍ ഏറി വന്നാലും
മാറല്ലേ മാറയിന്‍ നാഥനേ
എന്ന് നീ വന്നിടും മേഘത്തില്‍
അന്ന് ഞാന്‍ ധന്യയായ്‌ തീര്‍ന്നിടും

രോഗങ്ങള്‍ ദു:ഖങ്ങള്‍ പീഡകള്‍ എല്ലാം
എന്‍ ജീവിതെ വന്നതാം വേളയില്‍
ദൂതന്മാര്‍ കാവലായ്‌ വന്നപ്പോള്‍
കണ്ടു ഞാന്‍ ക്രൂശിലെ സ് നേഹത്തെ

രചന: പോള്‍സണ്‍ സ്റ്റീഫന്‍
ആലാപനം: സുജാത

The Latest

To Top