ഇതുവരെയെന്നെ കരുതിയ നാഥാ
ഇനിയെനിക്കെന്നും തവ കൃപ മതിയാം
ഗുരുവരനാം നീ കരുതുകില്‍ പിന്നെ
കുറവൊരു ചെറുതും വരികില്ല പരനെ
അരികളിന്‍ നടുവില്‍ വിരുന്നൊരുക്കും നീ
പരിമള തൈലം പകരുമെന്‍ ശിരസ്സില്‍
പരിചിതര്‍ പലരും പരിഹസിച്ചെന്നാല്‍
പരിചില്‍ നീ കൃപയാല്‍ പരിചരിച്ചെന്നെ
തിരു ചിറകടിയില്‍ മറച്ചിരുള്‍ തീരും-
വരെയെനിക്കരുളും അരുമയോടഭയം
മരണത്തിന്‍ നിഴല്‍ താഴ് വര യതിലും ഞാന്‍
ശരണമറ്റവനായ് പരിതപിക്കാതെ
വരുമെനിക്കരികില്‍ വഴി പതറാതെ
കരം പിടിച്ചെന്നെ നടത്തിടുവാന്‍ നീ
കരുണയിന്‍ കരത്തിന്‍ കരുതലില്ലാത്ത
ഒരു നിമിഷവുമീ മരുവിലില്ലെനിക്ക്
ഇരവിലെന്നൊളിയായ് പകലിലെന്‍ തണലായ്
ഒരു പൊഴുതും നീ പിരിയുകയില്ലരചന: എം. ഇ. ചെറിയാന്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: ബിനോയ് ചാക്കോ
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സ്റ്റാന്‍ലി ജോണ്‍