ഇങ്ങനെ നീ യാത്രയായാല്‍ എങ്ങു ചെന്നിടും?

ഇങ്ങനെ നീ യാത്രയായാല്‍ എങ്ങു ചെന്നിടും?
പിന്നെ ഈയുലകം വിട്ടു പോയാല്‍ എങ്ങു ചേര്‍ന്നിടും
ഇന്ന് കാണും ലോകമെല്ലാം മാറിപ്പോയിടുമേ
ഇനി ദൈവ മുഖം തേടിക്കൊണ്ട് ജീവിച്ചിടണേ..

ചരട് പൊട്ടിയ പട്ടം പോലെ ആടിയുലയുന്നു
കരയില്‍ വീണൊരു മത്സ്യം പോലെ നീ പിടയുന്നു
കരയറിയാ കപ്പല്‍ പോലെ നീയുഴലുന്നു…
അരുമ നാഥന്‍ നിന്നെത്തേടി കാത്തു നില്‍ക്കുന്നു…

ദൈവവുമായൊരു വ്യക്തിബന്ധം – അതു നിനക്കുണ്ടോ?
ജീവന്‍ വിട്ടു പോകും മുന്‍പേ അവനെത്തേടേണ്ടേ..
ഉര്‍വിയില്‍ നിന്നെത്തേടി വന്നവനേശു
ഉന്നതമാം സ്നേഹത്താലെ നിന്നെ വിളിക്കുന്നു…

രചന: ജോയ് ജോണ്‍
ആലാപനം: ജോയ് ജോണ്‍
Share/Bookmark

Scroll to Top