T K Samuel

ആ ആ ആ ആ എന്‍ പ്രിയന്‍

ആ ആ ആ ആ എന്‍ പ്രിയന്‍
ഓ ഓ ഓ ഓ നല്ലവന്‍

ഈ വിധം സ് നേഹിതന്‍ പാരിലാര്‍
വീണ്ടെടുത്തതെന്നെ തന്‍ ചോരയാല്‍

ലോകമാം കടല്‍ത്തിര തള്ളലില്‍
പൂകുമീ വന്‍ പാറയിന്‍ വിള്ളലില്‍

കൈവിടുകയില്ലവന്‍ അല്ലലില്‍
വീഴുകില്‍ തന്‍ ശാശ്വത കൈകളില്‍

ചൂടെഴുന്ന ശോധന വേളയില്‍
കൂടെ വന്നു ചേരുമാ ചൂളയില്‍

നശ്വരമല്ലാത്തൊരു ദേഹവും
ഈ ശരീരം മാറ്റി താന്‍ തന്നിടും

കൂട്ടിനുണ്ട് കൂടെന്നുമീ ധരേ
വീട്ടിലെത്തി വിശ്രമിക്കും വരെ

ഹല്ലേലുയ്യ പാടിടും മോദമായ്‌
വല്ലഭനാം എന്‍ പ്രിയന്‍ മൂലമായ്‌

രചന: ടി. കെ. സാമുവേല്‍

The Latest

To Top