ആശ്വാസ ദായകനായ്

ആശ്വാസ ദായകനായ്
എനിക്കേശു അരികിലുണ്ട്

എന്തെന്തു ഭാരങ്ങള്‍ ഏറി വന്നാലും 
എന്നെ കൈവിടാത്തവന്‍
ആവശ്യഭാരങ്ങളാല്‍ 
ഞാന്‍ ആകുലനായിടുമ്പോള്‍ 
എന്നെ സാന്ത്വനം നല്‍കി വഴിനടത്തും 
യേശു അരികിലുണ്ട്  
രോഗം പ്രയാസങ്ങളാല്‍ 
ഞാന്‍ ക്ഷീണിതനായിടുമ്പോള്‍
എന്നെ താങ്ങി കരങ്ങളില്‍ കാത്തിടും
യേശു അരികിലുണ്ട് 

ലോകത്തിന്‍ കെടുതികളില്‍
ഞാന്‍ താളടിയാകാതെ
എന്നെ കാവല്‍ ചെയ്തിടും സ്നേഹിതനായ്‌
യേശു അരികിലുണ്ട് 

ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

Share/Bookmark