Chithra

ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു

ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു
വിശ്വാസക്കണ്ണാല്‍ ഞാന്‍ നോക്കിടുമ്പോള്‍
സ് നേഹമേറിടുന്ന രക്ഷകന്‍ സന്നിധൌ
ആനന്ദക്കൂട്ടരെ കാണുന്നല്ലോ

ആമോദത്താല്‍ തിങ്ങി ആശ്ചര്യമോടവര്‍
ചുറ്റും നിന്നു സ്തുതി ചെയ്തിടുന്നു
തങ്ക തിരുമുഖം കാണ്മാന്‍ കൊതിച്ചവര്‍
ഉല്ലാസമോടിതാ നോക്കിടുന്നു

തന്‍ മക്കളിന്‍ കണ്ണുനീരെല്ലാം താതന്‍ താന്‍
എന്നേക്കുമായ്‌ തുടച്ചിതല്ലോ
പൊന്‍ വീണകള്‍ ധരിച്ചാമോദ പൂര്‍ണരായ്
കര്‍ത്താവിനെ സ്തുതി ചെയ്യുന്നവര്‍

കുഞ്ഞാട്ടിന്റെ രക്തം തന്നില്‍ തങ്ങള്‍ അങ്കി
നന്നായ്‌ വെളുപ്പിച്ച കൂട്ടരിവര്‍
പൂര്‍ണ്ണ വിശുദ്ധരായ്‌ തീര്‍ന്നവര്‍ യേശുവിന്‍
തങ്ക രുധിരത്തിന്‍ ശക്തിയാലെ

തങ്കക്കിരീടങ്ങള്‍ തങ്ങള്‍ ശിരസ്സിന്മേല്‍
വെണ്‍ നിലയങ്കി ധരിച്ചോരിവര്‍
കയ്യില്‍ കുരുത്തോലയേന്തീട്ടവര്‍ സ്തുതി
പാടീട്ടാമോദമോടാര്‍ത്തിടുന്നു

ചേര്‍ന്നിടുമേ ഞാനും വേഗം ആ കൂട്ടത്തില്‍
ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാന്‍
ലോകം വേണ്ട എനിക്കൊന്നും വേണ്ട
എന്റെ നാഥന്റെ സന്നിധൌ ചേര്‍ന്നാല്‍ മതി

ഗാനം ഇവിടെ കേള്‍ക്കാം

രചന: സാധു കൊച്ചു കുഞ്ഞു ഉപദേശി
ആലാപനം: ചിത്ര

ആലാപനം: ദീപ മിറിയം

Most Popular

To Top