Binoy Chacko

ആശ്രിത വത്സലന്‍ യേശു

ആശ്രിതവത്സലനേശു
ആശ്രിതര്‍ക്കഭയം നല്‍കും
ആമയമകറ്റും നാഥന്‍
അനുഗ്രഹമരുളും ദിനവും

അഴലേറുമാഴിയിന്‍ തിരയാല്‍
അലഞ്ഞിടും ജീവിതപ്പടകില്‍
അമരക്കാരനായിടും ഈശന്‍
അരികിലുണ്ടാശ്വാസമേകാന്‍

ആടുകള്‍ക്കായ്‌ ജീവന്‍ വെടിഞ്ഞ
ആ നല്ലിടയനെ മാത്രം
അനുഗമിച്ചിടും ഞാനീ ധരയില്‍
അണച്ചിടുമവന്‍ തിരു മാര്‍വില്‍

ആകാശ സീമകള്‍ക്കകലെ
ആനന്ദ പുരത്തിന്‍ പ്രഭയില്‍
ആനന്ദിച്ചിടും ഞാനൊരു നാള്‍
ആദിനമാഗതമായ്

ആലാപനം: ബിനോയ് ചാക്കോ, വിമ്മി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്

The Latest

To Top