Johnson Peter

ആരെ ഞാന്‍ വേലയ്ക്കയച്ചിടേണ്ടു

ആരെ ഞാന്‍ വേലയ്ക്കയച്ചിടേണ്ടു
ആരുണ്ടെനിക്കായ്‌ പോയിടുവാന്‍
ഞാനിതാ എന്നെ അയയ്ക്ക നാഥാ
ഞാന്‍ പോകാം നിന്‍ സ് നേഹ വാഹകനായ്‌

ദൈവത്തിന്‍ പുത്രനാം യേശു നാഥന്‍
ഇവര്‍ ക്കു മായ്‌ മരിച്ചിരിക്കെ
ജീവിക്കുന്നോര്‍ ഇനി തങ്ങള്‍ക്കല്ല
ജീവനെ തന്നോനായ്‌ ജീവിക്കണം

ആയിരം ആയിരമായ്‌ ജനങ്ങള്‍
പായുന്നു നാശത്തിന്‍ പാതകളില്‍
പോകുമീ സ് നേഹത്തിന്‍ വാര്‍ത്ത ചൊല്ലാന്‍
പോകൂ വിമോചനം ഘോഷിക്കുവാന്‍

പോകുക ഗ്രാമങ്ങള്‍ നഗരങ്ങള്‍
പര്‍വത മേടുകള്‍ താഴ്‌വരകള്‍
പോകുക ലോകത്തിന്‍ അറ്റത്തോളം
ജാതികളെ ഒക്കെ ശിഷ്യരാക്കാന്‍

ഈ ലോകം ഒക്കെ നീ നേടിയാലും
ഈ ലോകം നിന്‍ കീര്‍ത്തി പാടിയാലും
ആറടി മണ്ണിന്റെ അപ്പുറത്തേ –
ക്കാവില്ലവയൊന്നും കൊണ്ടു പോകാന്‍

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

ബെന്നി ചാക്കോച്ചന്‍ നിര്‍മ്മിച്ച “ആത്മ ദാഹം” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്

ആലാപനം: ജോണ്‍സന്‍ പീറ്റര്‍
പശ്ചാത്തല സംഗീതം: ജോണ്‍സന്‍
വിവരണം: ബെന്നി ചാക്കോച്ചന്‍

The Latest

To Top