Jubals

ആയിരം നാവാല്‍ വര്‍ണിപ്പാന്‍

ആയിരം നാവാല്‍ വര്‍ണിപ്പാന്‍ അസ്സാദ്ധ്യമായവന്‍
ആരിലും ഉന്നതനാം എന്റെ ആത്മ നാഥന്‍

സര്‍വ്വത്തിനാധാരമാകും
സര്‍വേശ്വര സുതന്‍ നീ
ഭൂമിയില്‍ വന്നു ജീവനെ തന്ന
സ് നേഹമതാശ്ചാര്യമേ

ജീവനറ്റതാം ജീവികള്‍ക്ക്
ജീവനേകിയ ജീവേശനെ
സ്തുതിക്കുന്നു നിന്‍ കൃപകള്‍ ഓര്‍ത്തു
ജീവകാലം നിന്നെ വാഴ്ത്തി സ്തുതിക്കും
ജീവിതത്തില്‍ യേശു മാത്രം മതിയെനിക്ക്

ശ്രീയേശു നാഥാ സ് നേഹസ്വരൂപാ
കീര്‍ത്തിക്കുന്നു നിന്നെ ഞാനും
എന്നേശുവേ നിന്‍ രക്തത്താല്‍ നീ
വീണ്ടെടുത്തെന്നെ നിന്‍ പൈതലാക്കി
ജീവിതത്തില്‍ യേശു മാത്രം മതിയെനിക്ക്

രചന: മാത്യു വൈരമണ്‍
ആലാപനം: ആന്‍സണ്‍ & രഞ്ജിത്ത്
പശ്ചാത്തല സംഗീതം: ജൂബല്‍സ്

The Latest

To Top