Elizabeth Raju

ആപത്തു വേളകളില്‍

ആപത്തു വേളകളില്‍
ആനന്ദ വേളകളില്‍
അകലാത്ത എന്‍ യേശുവെ
അങ്ങയുടെ പാദം കുമ്പിടുന്നേ ഞാന്‍

കുശവന്റെ കൈയില്‍ കളിമണ്ണു പോല്‍
തന്നിടുന്നു എന്നെ തൃക്കരങ്ങളില്‍
മെനഞ്ഞിടണമേ വാര്‍ത്തെടുക്കണേ
ദിവ്യഹിതം പോലെ ഏഴയാമെന്നെ

എനിക്കായ് മുറിവേറ്റ തൃക്കരങ്ങള്‍
എന്‍ ശിരസില്‍ വച്ചാശീര്‍വദിക്കണേ
അങ്ങയുടെ ആത്മാവിനാല്‍ ഏഴയെ
അഭിഷേകം ചെയ്തനുഗ്രഹിക്കണേ

എന്റെ ഹിതം പോലെ നടത്തരുതേ
തിരു ഹിതം പോലെ നയിക്കണമേ
ജീവിത പാതയില്‍ പതറിടാതെ
സ്വര്‍ഗ്ഗ ഭവനത്തില്‍ എത്തുവോളവും

പശ്ചാത്തല സംഗീതം: സുജോ

ആലാപനം: എലിസബത്ത്‌

The Latest

To Top