Binoy Chacko

ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേ

ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേ
ആനന്ദം ആനന്ദമേ ഇതു സൌഭാഗ്യ ജീവിതമേ

ബലഹീനതയില്‍ കൃപ നല്‍കി
പുലര്‍ത്തും എന്നെ വഴിനടത്തും
പലതിനെ നിനച്ചു വിലപിച്ചു ഹൃദയം
കലങ്ങിടുകയില്ലിനി ഞാന്‍

മരുവിന്‍ വെയിലില്‍ തളരാതെ
മറയ്ക്കും തന്റെ ചിറകടിയില്‍
തിരു മാര്‍വിലെന്നെ മറച്ചിടും സ് നേഹ-
ക്കൊടിയെന്‍ മീതെ വിരിച്ചിടുന്നു

ജഡിക സുഖങ്ങള്‍ വിട്ടോടി
ജയിക്കും ശത്രു സേനകളെ
ജയവീരന്‍ യേശു എന്‍ അധിപതിയല്ലോ
ഭയമെന്നിയെ വസിച്ചിടും ഞാന്‍

രചന: ചാള്‍സ്‌ ജോണ്‍
ആലാപനം: ബിനോയ്‌ ചാക്കോ, പ്രിയമോള്‍ 
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

The Latest

To Top