Jose George

ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി

ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി
കൊണ്ടു പോകും വനത്തില്‍ കൂടെ സാവധാനത്തില്‍
ക്ഷീണരെ സന്തോഷിപ്പിന്‍ തന്നിമ്പ മൊഴി കേള്‍പ്പിന്‍
സഞ്ചാരീ നീ കൂടെ വാ, ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍

ഉള്ളം തളര്‍ന്നേറ്റവും ആശയറ്റ നേരവും
ക്രൂശിന്‍ രക്തം കാണിച്ചു ആശ്വാസം നല്‍കിടുന്നു
ശുദ്ധാത്മാവിന്‍ പ്രഭയില്‍ ഞാന്‍ ഒളിക്കും നേരത്തില്‍
ശത്രു ശല്ല്യം ഒന്നുമേ പേടിക്കേണ്ട എങ്ങുമേ

സത്യ സഖി താന്‍ തന്നെ സര്‍വ്വദാ എന്‍ സമീപേ
തുണയ്ക്കും നിരന്തരം നീക്കും ഭയം സംശയം
കാറ്റുഗ്രമടിക്കിലും ഇരുള്‍ കനത്തിടിലും
സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍

ആലാപനം: ജോസ് ജോര്‍ജ്

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

കുട്ടിയച്ചന്‍ നിര്‍മ്മിച്ച “ശാന്തി തീരം” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്

ആലാപനം: കുട്ടിയച്ചന്‍ & ടീം
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

The Latest

To Top