ആണികളേറ്റ പാണികളാലെ
അനുദിനമവനെന്നെ നടത്തിടുന്നു
അനുദിനമവനെന്നെ നടത്തിടുന്നു
ജീവിത ഭാര ചുമടുകള്‍ ആകെ
അവന്‍ ചുമന്നെന്നെ പുലര്‍ത്തിടുന്നു
ആകയാല്‍ ആകുലമിന്നെനിക്കില്ല
ആനന്ദമായൊരു ജീവിതമാം
അറിഞ്ഞവനെന്നെ കരുതിടുമെന്നും
അരുമയില്‍ കാത്തിടും ചിറകടിയില്‍
പാരിലെന്‍ ജീവിത യാത്രയിലെന്നെ
പിരിയാതെ കൂടെ വരുന്നവനാം
ഏതൊരു നാളും യേശു എന്നിടയന്‍
എനിക്കൊരു കുറവും വരികയില്ല
അനുഗ്രഹമാണെന്റെ ജീവിതമിന്നു
അനുഭവിച്ചറിയുന്നു ഞാനവനെ
രചന: ചാള്‍സ് ജോണ്‍
ആലാപനം: ബിനോയ് ചാക്കോ, സ്മിത