Kester

അഴലേറും ജീവിത മരുവില്‍

അഴലേറും ജീവിത മരുവില്‍ – നീ
തളരുകയോ ഇനി സഹജെ

നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍
കണ്ണിന്‍ മണി പോലെ കാത്തിടുമേ
അന്ത്യം വരെ വഴുതാതെയവന്‍
താങ്ങി നടത്തിടും പൊന്‍കരത്താല്‍

കാര്‍മുകിലേറെ കരേറുകിലും
കാണുന്നില്ലേ മഴ വില്ലതിന്മേല്‍
കരുതുക വേണ്ടതിന്‍ ഭീകരങ്ങള്‍
കെടുതികള്‍ തീര്‍ത്തവന്‍ തഴുകിടുമേ

മരുഭൂ പ്രയാണത്തില്‍ ചാരിടുവാന്‍
ഒരു നല്ല നായകന്‍ നിനക്കില്ലയോ
കരുതും നിനക്കവന്‍ വേണ്ടതെല്ലാം
തളരാതെ യാത്ര തുടര്‍ന്നിടുക

ചേലോട് തന്ത്രങ്ങള്‍ ഓതിടുവാന്‍
ചാരന്മാരുണ്ടധികം സഹജെ
ചുടു ചോര ചിന്തേണ്ടി വന്നിടിലും
ചായല്ലേ ഈ ലോക താങ്ങുകളില്‍

രചന: ജോണ്‍ വര്‍ഗീസ് (മുട്ടം ഗീവര്‍ഗീസ്)
ആലാപനം‌: ദലീമ
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

ആലാപനം: കെസ്റ്റര്‍

ആലാപനം: കുട്ടിയച്ചന്‍

ഈ ഗാനത്തിന്റെ പിറവി കുറിച്ച സ്വന്തം ജീവിത അനുഭവം രചയിതാവ് തന്നെ വിവരിക്കുന്നത് ശ്രദ്ധിച്ചാലും..

The Latest

To Top