Maramon Convention

അന്‍പെഴുന്ന തമ്പുരാന്റെ പൊന്‍കരത്തിന്‍ വന്‍ കരുതല്‍

ഇന്ന്,  ലോക സുഹൃത്ദിനം! (World Friendship day). സൌഹൃദത്തിന്റെ മഹാത്മ്യത്തെയും, കഴിഞ്ഞു പോയ ഒരു ദിവസങ്ങളില്‍ താങ്ങും തണലുമായിരുന്നു സ്നേഹിതരെയും ഓര്‍ക്കാന്‍ ഒരു ദിനം!

പക്ഷെ, അത്ര സുഖമുള്ളതല്ല ഓര്‍മ്മകള്‍… ആവശ്യ നേരത്ത് മുഖം തിരിച്ചവര്‍, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി നമ്മുടെ സേവനം ഉപയോഗപ്പെടുത്തിയവര്‍, അനാവശ്യ കാര്യങ്ങള്‍ക്കായി സ്നേഹബന്ധത്തെ ദുരുപയോഗപ്പെടുത്തിയവര്‍.. തെറ്റിദ്ധരിച്ചവര്‍.. അങ്ങനെ കൈപ്പിന്റെ പല ഓര്‍മകളും മനസ്സില്‍ വന്നു കൂടുന്നു.

എന്നാല്‍, മറിച്ചും ഉണ്ട്..  ആരും സഹായിക്കാന്‍ ഇല്ല എന്ന് കരുതിയപ്പോള്‍ ഇങ്ങോട്ട് വന്നു ഒരു കൈ താങ്ങിയവര്‍, ചുരുക്കമാണെങ്കിലും ഇല്ലാതില്ല..

ഇനി അങ്ങോട്ടോ? ആരെയൊക്കെ സ്നേഹിക്കാന്‍, സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ഓര്‍ക്കുമ്പോള്‍ ലിസ്റ്റില്‍ ഒന്നും വരുന്നില്ല…..!! ആരെയും സഹായിച്ചില്ലേ ??? അതോ ഇനി ചെയ്തത് മുഴുവന്‍ സഹായങ്ങള്‍ മാത്രമായിരുന്നോ ??? ഏതായാലും ആ ലിസ്റ്റ് ഞാന്‍ പൂരിപ്പിക്കുന്നില്ല.. കാരണം, കണക്കുകള്‍ ദൈവം സൂക്ഷിക്കുന്നുണ്ട്.

സ്നേഹിക്കുന്നവര്‍ക്കും സ്നേഹം ആഗ്രഹിക്കുന്നവര്‍ക്കും നിര്‍ല്ലോഭമായി സ്നേഹിക്കാന്‍ പ്രചോദനം നല്‍കുന്ന ഒരു ഗാനം പങ്കു വക്കുന്നു… സ്നേഹത്തിന്റെ നിര്‍വൃതിയും സ്നേഹം പങ്കുവക്കാനുള്ള വ്യഗ്രതയും പാട്ടിലൂടെ അറിയാം.. അനുഭവിക്കാം…

ഗാനാമൃതത്തിന്റെ എല്ലാ സ്നേഹിതര്‍ക്കും ഹൃദയം നിറഞ്ഞ സുഹൃത്ദിന ആശംസകള്‍!

അന്‍പെഴുന്ന തമ്പുരാന്റെ പൊന്‍കരത്തിന്‍ വന്‍ കരുതല്‍
അനുഭവിച്ചിടുന്നു ഞാന്‍ അധികമായ്‌
തന്‍ നിത്യ രാജ്യത്തിന്‍ അംഗമായിടുവാന്‍
എന്നെയും വിളിച്ചു വേര്‍തിരിച്ചു താന്‍…

പാടിടും ഹല്ലേലുയ്യ ഗീതങ്ങള്‍
എന്നെ വീണ്ടെടുത്ത നാഥനായ് എന്നുമേ ..
ഇത്ര നല്ല സ്നേഹിതനായ് ഇല്ല വേറെ ആരുമേ..
എന്റെ യേശു എത്ര നല്ലവന്‍ !  

കൂട്ടം തെറ്റിയൊരു നേരം നല്ലിടയന്‍ തേടി വന്നു
കൂടെ ചേര്‍ത്ത സ്നേഹത്തെ ഓര്‍ക്കുമ്പോള്‍
നന്ദിയോടെ ആയിരം സ്തോത്രങ്ങള്‍ പാടിടാന്‍
എന്റെയുള്ളം വാഞ്ചിപ്പൂ നിരന്തരം

കാല്‍വരിയില്‍ യാഗമായെന്‍ ഘോര പാപമഖിലവും
ചുമന്നൊഴിച്ചവന്‍ എന്നെ നേടിടാന്‍
അവനിലണയുവാന്‍ ഞാന്‍ ഏറെ വൈകിയെങ്കിലും
തന്റെ സ്നേഹം പങ്കുവച്ചെനിക്കുമായ്

ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍
പശ്ചാത്തല സംഗീതം:ഐസക് ജോണ്‍
Share/Bookmark

Most Popular

To Top