അനുഗ്രഹത്തിന്‍ അധിപധിയേ അനന്തകൃപാ പെരുംനദിയെ
അനുദിനം നിന്‍ പദം ഗതിയേ അടിയന് നിന്‍ കൃപ മതിയേ
വന്‍ വിനകള്‍ വന്നിടുകില്‍ വലയുകയില്ലെന്‍ ഹൃദയം
വല്ലഭന്‍ നീ എന്നഭയം വന്നിടുമോ പിന്നെ ഭയം ?
തന്നുയിരേ പാപികള്‍ക്കായ് തന്നവനാം നീയിനിയും
തള്ളിടുമോ എഴയെന്നെ തീരുമോ നിന്‍ സ് നേഹമെന്നില്‍ !
തിരുക്കരങ്ങള്‍ തരുന്ന നല്ല ശിക്ഷയില്‍ ഞാന്‍ പതറുകില്ല
മക്കളെങ്കില്‍ ശാസനങ്ങള്‍ സ് നേഹത്തിന്‍ പ്രകാശനങ്ങള്‍
പാരിടമാം പാഴ് മണലില്‍ പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍
മരണദിനം വരുമളവില്‍ മറഞ്ഞിടും നിന്‍ മാറിടത്തില്‍
രചന: എം. ഇ. ചെറിയാന്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: ബിനോയ് ചാക്കോ
how to download mp3? post reply in rejoy orkut..