അനുകൂലമോ?

അനുകൂലമോ? ഉലകില്‍ പ്രതികൂലമോ ?
എനിക്കെന്തായാലും എന്‍ യേശു മതി

ഒരുനാളും അകലാത്ത സഖിയാണ് താന്‍
തിരു പദം തേടുമഗതിക്കു തുണയാണ് താന്‍
വരുമോരോ ദുഃഖങ്ങള്‍ ഭാരങ്ങളില്‍
തെല്ലും പരിഭ്രമം വേണ്ടെനിക്കെശു മതി..

ഇരുള്‍ മൂടും വഴിയില്‍ നല്ലൊളിയാണ് താന്‍
പകല്‍ മരുഭൂവില്‍ ചുടു വെയിലില്‍ തണലാണ്‌ താന്‍
വരളുന്ന നാവിന്നു ജലമാണ് താന്‍
എന്നില്‍ പുതു ബലം തരും ജീവ വചസാണു താന്‍ ..

ഒരിക്കലെന്‍ പേര്‍ക്കായി മുറിവേറ്റതാം
തിരുവുടല്‍ നേരില്‍ ദര്‍ശിച്ചു വണങ്ങിടും ഞാന്‍
മമ കണ്ണീര്‍ തുള്ളികള്‍ തോരുമന്നാള്‍
മന്നന്‍ മശിഹാ തന്‍ ദീപ്തിയില്‍ നിതം വാഴും ഞാന്‍ …

രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ആലീസ്‌
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

Scroll to Top