അഗ്നി ജ്വാലക്കൊത്ത കണ്ണുകളാല്‍
ഹൃദയത്തിന്‍ ഉള്‍പ്പൂവറിയുന്ന നാഥാ
വേള്ളോടിന്‍ സമമാം പൊന്‍ പാദത്തില്‍
ഏഴയെ സര്‍വ്വവും സമര്‍പ്പിക്കുന്നു
ഹൃദയത്തിന്‍ ഉള്‍പ്പൂവറിയുന്ന നാഥാ
വേള്ളോടിന്‍ സമമാം പൊന്‍ പാദത്തില്‍
ഏഴയെ സര്‍വ്വവും സമര്‍പ്പിക്കുന്നു
തിരുനാവിലോതിയ വചനങ്ങളാല്‍
തിരുഹിതം പോലെ കാത്തിടുവാന്‍
തിരുശക്തിയാലീ ഏഴയെന്നെ
തിരുകൃപ കൊണ്ടു നിറച്ചിടുക
തിരു നാമത്തില്‍ ഞാന്‍ വേല ചെയ്തു
തിരു ശക്തിയാല്‍ ഞാന്‍ യുദ്ധം ചെയ്യും
നിന്‍ സ് നേഹ മാധുര്യ ശബ്ദം കേട്ടു
നിന്നോട് കൂടെ ഞാന്‍ യാത്ര ചെയ്യും
സമ്പത്തും ദേഹവും ക്ഷയിച്ചിടിലും
നിന്നെ തന്നെ ഞാന്‍ കാത്തിരിക്കും
നീയെന്നെ കൊന്നാലും ഒരു നാളില്‍
തേജസ്സിന്‍ ദേഹമായ് നിന്നെ കാണും
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്